തൃത്താല : പട്ടിത്തറ ആലൂർ സ്വദേശി കിണറിൽ ചാടി മരിച്ച നിലയിൽ. കോട്ടയിൽ വളപ്പിൽ അയ്യപ്പൻ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് സംഭവം.
വീടിനടുത്തുള്ള ആലൂർ നെയ്ത് സഹകരണ സംഘത്തിലുള്ള കിണറിലാണ് അയ്യപ്പനെ കണ്ടെത്തിയത്. ഉടനെ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തൃത്താല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.