ചങ്ങരംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ചങ്ങരംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് താമസിക്കുന്ന ഒസാര് വളപ്പില്‍ അന്‍സാര്‍ (35) ആണ് മരിച്ചത്. 

ഇന്ന് ശനിയാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം സബീന റോഡില്‍ ആണ് അപകടം നടന്നത്. അന്‍സാര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനില്‍ തട്ടി മറിയുകയായിരുന്നു.

 തലക്ക് ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Below Post Ad