പട്ടാമ്പി 110-ാം നേർച്ചയുടെ സ്വാഗതസംഘം കേന്ദ്ര കമ്മിറ്റി ഓഫീസ് തുറന്നു.പട്ടാമ്പി ജാറത്തിന് സമീപത്താണ് 110-ാം നേർച്ച നടത്തിപ്പിനുള്ള കേന്ദ്ര കമ്മിറ്റി ഓഫീസ് തുറന്നത്. വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.ആർ നാരായണസ്വാമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ മണികണ്ഠൻ, നഗരസഭാ വൈസ് ചെയർമാൻ ടി.പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ റഷീദ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയകുമാർ, കെ.ടി റുക്കിയ കൗൺസിലർമാരായ സി.എ സാജിദ്, ലബീബ യൂസഫ്, സി.സംഗീത,
കെ.ബഷീർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഗോപാലകൃഷ്ണൻ, പി.സുന്ദരൻ ഉമ്മർ കീഴായൂർ, കെ.ടി മുജീബ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.എസ് ശിവകുമാർ, റോട്ടറി ക്ലബ് സെക്രട്ടരി മുരളി വേളേരി മഠം, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.പി കമാൽ,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് സിദ്ദിഖ് പത്രാസ്, ഉസ്മാൻ പുളിക്കൽ, അലി പൂവത്തിങ്കൽ, ഹനീഫ മാനു തുടങ്ങിയവർ സംസാരിച്ചു.
109-ാം നേർച്ചയിൽ പങ്കെടുത്ത ഉപ കമ്മിറ്റികളിൽ ഏറ്റവും അച്ചടക്കം പാലിച്ച കമ്മിറ്റിക്കും, നല്ല കാഴ്ചകൾ സമ്മാനിച്ചവർക്കും നല്ല നെയിം ബോർഡ് പ്രദർശിപ്പിച്ചവർക്കും നല്ല ബാൻഡ് മ്യൂസിക് അവതരിപ്പിച്ച കമ്മിറ്റിക്കുമുള്ള ട്രോഫികളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.