ജിദ്ദ: പ്രവാസികളെ പാടെ അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റ് നിരാശാജനകമെന്ന് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു. ക്രിയാത്മക നിർദേശങ്ങളൊന്നുമില്ലാത്ത ബജറ്റ് കേവലം രാഷ്ട്രീയ കസർത്തുകൾ മാത്രമായി ബജറ്റവതരണം അധഃപതിച്ചെന്നും റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രവാസി ക്ഷേമകാര്യ വകുപ്പ് പുനഃസ്ഥാപിച്ച് പ്രവാസികൾക്ക് പ്രത്യേക ബജറ്റ് വിഹിതം അനുവദിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സമൂഹമെന്ന നിലയിൽ പെൻഷൻ പദ്ധതിയുൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാർ തെയ്യാറാകണമെന്നും യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പികയും വിമാന നിരക്ക് കുറക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഒഐസിസി റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു.