"നിളാ തടത്തിലെ പെൺ താരകങ്ങൾ" പുസ്തക പ്രകാശനം ഫെബ്രു. 26 ന്

 



ആനക്കര വടക്കത്ത് തറവാട്ടിലെ നാല് സ്വാതന്ത്യ സമര പെൺ പോരാളികളായ ജീവചരിത്രമായ  "നിളാ തടത്തിലെ പെൺ താരകങ്ങൾ"പുസ്തക പ്രകാശനം പ്രൊഫ:എം. എൻ കാരശ്ശേരി  ഫെബ്രു.26 തിങ്കളാഴ്ച 6.30ന് കുമ്പിടിയിൽ നിർവ്വഹിക്കും.(കുമ്പിടി സെന്റർ ടർഫ് ഗ്രൗണ്ടിൽ).തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളിയുടെ പാട്ടുവർത്തമാനവും ഉണ്ടാകും.

ആനക്കര എം.പി സതീഷ് മാസ്റ്റർ രചിച്ച പുസ്തകം എവി കുട്ടി മാളു അമ്മ ചാരിറ്റബിൾ ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. സതീഷ് മാഷ് മാതൃഭൂമിയിലും മറ്റ് സമകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതി വരുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

പിറന്ന മണ്ണിൻ്റെ വേരുകൾ തേടുന്നവർക്കും ചരിത്ര പഠിതാക്കൾക്കും വഴിവിളക്കായ ജീവചരിത്ര പുസ്തകമാണ് "നിളാ തടത്തിലെ പെൺ താരകങ്ങൾ"

Tags

Below Post Ad