ആശുപത്രികളിൽ കാരുണ്യത്തിന്റെ നോമ്പുതുറയുമായി പൊന്നാനി നഗരസഭ

 


പൊന്നാനി: താലൂക്കാശുപത്രിയിലും മാതൃ ശിശു ആശുപത്രിയിലുമുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഇഫ്ത്താര്‍ വിഭവങ്ങള്‍ നല്‍കുന്നത്. ശരാശരി 300 ഓളം വീതം റംസാന്‍ കിറ്റുകളാണ് നല്‍കുന്നത്.

ഫ്രൂട്ട്‌സ്, പത്തിരി ,കറികള്‍, ജ്യൂസുകള്‍ തുടങ്ങി വിഭവസമൃദ്ധമായ ഭക്ഷണമാണ് രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമായി വിതരണം ചെയ്യുന്നത്. ആദ്യ ദിനം മാതൃശിശു ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലും, ഗര്‍ഭിണികളുടെ വാര്‍ഡിലുമായി 198 പേര്‍ക്കും , താലൂക്കാശുപത്രിയില്‍ രോഗികളും, കൂട്ടിരിപ്പുകാരുമുള്‍പ്പെടെ 96 പേര്‍ക്കുമാണ് നോമ്പ് തുറ വിഭവങ്ങള്‍ നല്‍കിയത്.

 സുമനസുകളില്‍ നിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് നഗരസഭ വിഭവ സമൃദ്ധമായ നോമ്പ് തുറ ഒരുക്കുന്നത്.



Tags

Below Post Ad