ഭരണഘടനാ തത്വങ്ങൾക്ക് എതിരായും രാജ്യത്തെ ജനങ്ങളെ മതപരമായ വേർത്തിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം മാർച്ച് ഇന്ന് രാത്രി 9.30 നു കൂറ്റനാട് ന്യൂ ബസാറിലെ പെട്രോൾ പമ്പ് പരിസരത്ത് നിന്നും ആരംഭിച്ചു കൂറ്റനാട് ടൗണിൽ സമാപിക്കും.
കാലാവധി ഏതാണ്ട് പൂർത്തിയായി തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ പൗരത്വ നിയമം നടപ്പിലാക്കാനുള്ള നീക്കം, ഭരണപരാജയം മറച്ചുവെക്കാനും മതപരമായ വേർതിരിവുണ്ടാക്കി വർഗീയത ഇളക്കിവിട്ട് അധികാരത്തിൽ തുടരാനുള്ള ബിജെപി - ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്.
ഈ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരായി നടത്തുന്ന ഫ്രീഡം മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും പങ്കാളിത്വവും ഉണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് പി എം മുനീബ് ഹസനും, ജനറൽ സെക്രട്ടറി ഇൻചാർജ് ഫൈസൽ പുളിയക്കോടനും അഭ്യർത്ഥിച്ചു.