പൊന്നായിയിൽ വീട് കുത്തിത്തുറന്ന് കോടികളുട സ്വർണ്ണം കവർന്നു.
പൊന്നാനി ഐശ്വര്യ ടാകീസിന് സമീപം വീട് കുത്തിത്തുറന്ന് 350 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതയി വീട്ടുകാർ.
ദുബായിയിലെ ബിസനസുകാരാനായ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹവും കുടുംബം കഴിഞ്ഞ ദിവസം കണ്ടകുറമ്പക്കാവ് പൂരത്തിന് നാട്ടിൽ വന്ന് പോയതായിരുന്നു.
വീട് വൃത്തിയാക്കാൻ വന്ന സ്ത്രീയാണ് ഗ്രില്ലിന്റെ പൂട്ട് പൊളിച്ച നിലയിലും അലമാരകൾ തുറന്ന് കിടക്കുന്നതും കണ്ടെത്തിയത്. പോലീസിൽ വിരമറിയിച്ചതിനെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലഞ്ഞത്തി പരിശോധന നടത്തി. മലപ്പുറം എസ്പിയുടെ നേത്യത്വത്തിലാണ് അന്വേഷണം നടന്ന് വരുന്നത്.