ചങ്ങരംകുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു

 


ചങ്ങരംകുളം:ചങ്ങരംകുളം തരിയത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു.പുത്തന്‍പള്ളി പെരുമ്പടപ്പ് പട്ടേരി കുന്ന് സ്വദേശി തൊഴുവന്നൂര്‍ വീട്ടില്‍ ദിനേശ് (43) ആണ് മരണപ്പെട്ടത്.

 ചങ്ങരംകുളം ഭാഗത്ത് നിന്നും ചിറവല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മോട്ടോര്‍ സൈക്കിള്‍ അമിത വേഗതയില്‍ വന്ന് ഇലക്ട്രിക് പോസ്റ്റിലും ദിശ ബോര്‍ഡിലും ഇടിക്കുകയായിരുന്നു. 

അപകടത്തില്‍ തലക്കും, കാലിനും ഗുരുതര പരുക്ക് പറ്റിയ ദിനേഷിനെ നാട്ടുകാരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സിന്റെ ഡ്രൈവര്‍ ഷബീറും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


Below Post Ad