തൃത്താല: പരുതൂർ കരുവാൻപടി നാനാർച്ചി കുളത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്തഫയുടെ മകൻ നിഹാൽ ( 11) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞപോൾ നിഹാലിനെ കാണാതായപ്പോൾ വീട്ടിൽ പോയതാകമെന്ന് സഹോദരൻ കരുതി.
വീട്ടിൽ നിഹാൽ എത്താതതിനെ തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി7 മണിയോടെ കുട്ടിയെ കണ്ടെത്തിയത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.