തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 27 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വയറിളക്കവും ചർദ്ദിയും അനുഭവപ്പെട്ടവരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്.
ഹോട്ടലിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിച്ചവർക്കും പാർസൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെയാണ് സംഭവം നടന്നത്.
ഇരിങ്ങാലക്കുടയിലെയും കൊടുങ്ങല്ലൂരിലെയും ആശുപത്രികളിൽ ആളുകൾ ചികിത്സ തേടുകയായിരുന്നു. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്