ഉഷ്ണ തരംഗം: മദ്‌റസകൾക്ക് മെയ് 6 വരെ അവധി

 


സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു.

 മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശ നല്‍കിയിരുന്നു.



Tags

Below Post Ad