പാലക്കാട് : ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പക്വതയും ഗാംഭീര്യവുള്ള ഭാഷയുടെ ഉടമയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെന്ന് പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം ടി വാസുദേവൻ നായർ.
ഉടൻ പുറത്തിറങ്ങുന്ന കാന്തപുരത്തിൻ്റെ ആത്മകഥയായ 'വിശ്വാസപൂർവം' പ്രീ പബ്ലിക്കേഷൻ ബുക്കിങ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത ഭാഷകളിലെ അദ്ദേഹത്തിൻ്റെ പ്രാവീണ്യം അത്ഭുതപ്പെടുത്തുന്നതാണ്. വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാഹചര്യമുണ്ടായപ്പോഴൊക്കെ ആ ഭാഷയുടെ തെളിമയും മാധുര്യവും അദ്ദേഹത്തോടുള്ള മതിപ്പ് വർദ്ധിപ്പിച്ചുവെന്നും മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കൂട്ടിച്ചേർത്തു.
എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അഷ്റഫ് അഹ്സനി ആനക്കര, ജനറൽ സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, ഫിനാൻസ് സെക്രട്ടറി റഷീദ് അഷ്റഫി ഒറ്റപ്പാലം, സാന്ത്വനം സെക്രട്ടറി റിനീഷ് ഒറ്റപ്പാലം ,കേരള മുസ്ലിം ജമാഅത്ത് ആനക്കര സർക്കിൾ പ്രസിഡണ്ട് ഒ.എം ഹമീദ് ഹാജി കൂടല്ലൂർ എന്നിവർ സംബന്ധിച്ചു.