പൊന്നാനി: കപ്പൽ ബോട്ടിൽ ഇടിച്ചു മത്സ്യബന്ധന ബോട്ടിലെ രണ്ടുപേർ മരിച്ചു. ബോട്ട് നെടുകെ പിളർന്നു. ബോട്ടിൽ ഉണ്ടായിരുന്ന മറ്റു നാലു പേർ രക്ഷപ്പെട്ടു. പൊന്നാനി അഴീക്കൽ സ്വദേശി സ്രാങ്ക് അബ്ദുൽസലാം (40) സഹായി ക്കടവ് സ്വദേശി ഗഫൂർ (39 )എന്നിവരാണ് മരിച്ചത് .
പൊന്നാനിയിൽ നിന്ന് മത്സ്യബന്ധത്തിനായി പോയ ബോട്ടാണ് 35 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. പുലർച്ചയാണ് അപകടമുണ്ടായത് പൊന്നാനിയിൽ നിന്നും പോയ ബോട്ടിൽ മഴ പെയ്തുകൊണ്ടിരിക്കെ കപ്പൽ വന്നിടിക്കുകയായിരുന്നു
ഇടിച്ച ഉടൻ തന്നെ ബോട്ട് രണ്ടു കഷണങ്ങളായി പിളർന്നു ഈ സമയം കടലിൽ ചാടിയ മറ്റു നാലുപേർ രക്ഷപ്പെട്ടു നാലരമണിക്കൂറിന് ശേഷം തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്