കൊപ്പം:ജിമാർക്കുള്ള വാക്സിനേഷൻ ക്യാമ്പ് കൊപ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊപ്പം സുമഗലി ആഡിറ്റോറിയത്തിൽ വെച്ച് നടത്തി.
ഈ വർഷം സർക്കാർ വഴി ഹജ്ജിന് അവസരം ലഭിച്ചവരിൽ 230 പേർക്കാണ് ഇവിടെ വെച്ച് കുത്തിവെയ്പ് നൽകിയത്. ജില്ലയിലെ ആദ്യത്തെ വാക്സിനേഷൻ ക്യാമ്പാണ് കൊപ്പത്ത് നടന്നത്.
പട്ടാമ്പി മണ്ഡലത്തിൽ ഇനിയുള്ള 330 ലധികം വരുന്ന ഹാജിമാർക്കുള്ള കുത്തിവെയ്പ് ശനിയാഴ്ച രാവിലെ 9 മണി മുതൽ പട്ടാമ്പിയിൽ വെച്ച് നടക്കും.