തൃത്താല റേഞ്ച് ; സമസ്ത അഞ്ചാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടി കൂടല്ലൂർ അൽഹിലാൽ സ്കൂൾ വിദ്യാർത്ഥിനി നേഹ

 


തൃത്താല റേഞ്ച് സ്കൂൾ തലത്തിൽ സമസ്ത അഞ്ചാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി അൽഹിലാൽ സ്കൂളിനെ കൂടല്ലൂരിന്റെ അഭിമാന സ്ഥാപനമാക്കിയിരിക്കുകയാണ്  നേഹ.ടി.വി എന്ന വിദ്യാർത്ഥിനി

തൃത്താല റേഞ്ചിലെ ഇരുപത്തഞ്ചോളം സ്കൂൾ - മദ്രസ്സകളിൽ നിന്നാണ് 494 മാർക്ക് നേടി നേഹ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഉന്നത വിജയം നേടി സ്കൂളിൻ്റെയും നാടിൻ്റെയും അഭിമാനമായ നേഹയെ സ്കൂൾ മാനേജ്മെൻറും അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.

കുടല്ലൂർ അൽഹിലാൽ സ്കൂൾ  പഠനം, കല, കായികം, സമസ്ത പഠനം എന്നീ മേഖലകളിൽ വിജയങ്ങൾ കൈവരിച്ച് മുന്നേറുകയാണ്.

അൽഹിലാൽ സ്കൂളിന് മാത്രമുള്ള ചില പ്രത്യേകതകൾ:


1. സർക്കാർ അംഗീകാരം ഉള്ള സ്കൂൾ.
2. ഡിജിറ്റൽ ക്ലാസ്സ്‌ റൂം.
3. വിദഗ്ധ അധ്യാപകർ.
4. തികഞ്ഞ അച്ചടക്കം.
5. വ്യക്തിഗത പരിചരണം.
6. ഏറ്റവും കുറഞ്ഞ ഫീസ്.
7. ആധുനിക രീതിയിൽ ഉള്ള ഖുറാൻ  മദ്രസ്സ പഠനം
8. ഫുട്ബോൾ,  കരാട്ടെ,കോ-കോ  ക്ലാസുകൾ
9. പഠന വൈകല്യമുള്ളവർക്ക്  പ്രത്യേക ശ്രദ്ധയും പരിചരണവും നൽകി മുൻ നിരയിൽ എത്തിക്കുന്നു.

പുതിയ അധ്യയന വർഷത്തിലേക്ക്
അഡ്മിഷൻ തുടരുന്നു


Below Post Ad