നാടൻപാട്ട് കലാകാരന്‍ വാവന്നൂർ രതീഷ് തിരുവരങ്കൻ വാഹനാപകടത്തിൽ മരണപ്പെട്ടു

 


പട്ടാമ്പി:നാടൻ പാട്ട് കലാകാരന്‍ വാവന്നൂർ രതീഷ് തിരുവരങ്കൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കുളപുള്ളി ചുവന്നഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.

തിങ്കളാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ.പി.ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. 

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Below Post Ad