കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

 


പെരിന്തൽമണ്ണ:കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ(43) ആണ് മരിച്ചത്.

 പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം. തോട്ടയ്ക്ക് തിരികൊളുത്തി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തേക്കെടുക്കുകയായിരുന്നു.

 കൃത്യസമയത്ത് മുകളിലേക്ക് കയറി വരാൻ കഴിയാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ പ്രാഥമിക വിവരം.

Below Post Ad