തിരുമിറ്റക്കോട്: വിവാഹ വീട്ടിൽ വൈദ്യുതി തോരണം കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിൽ പടി വേലായുധൻ മകൻ വിപിൻ (33) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ഇടിയും മഴയും ഉള്ളപ്പോഴാണ് സംഭവം. ഷോക്കേറ്റ് വീണ വിപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഭാര്യ കാവ്യ, മകൻ സയൺ, സഹോദരൻ സുബിൻ