കനത്തമഴ; ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ടു മരണം.

 


തൃശൂര്‍: ജില്ലയില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം. വലപ്പാട് കോതകുളം സ്വദേശി നിമിഷ, വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് മരിച്ചത്.

വീടിനു പുറത്തെ കുളിമുറിയിൽ കുളിക്കുന്നതിനിടയിലാണ് നിമിഷ മിന്നലേറ്റു മരിച്ചത്. വീടിനുള്ളിലിരിക്കെയാണ് ഗണേശന് മിന്നലേറ്റത്. 

ഉടന്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags

Below Post Ad