ആറങ്ങോട്ടുകരയിൽ കാർ ഇടിച്ച് മേഴത്തൂർ കോടനാട് സ്വദേശി മരിച്ചു

 


ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിക്കു സമീപം  നിയന്ത്രണം വിട്ട കാറിടിച്ച്   കാൽനട യാത്രക്കാരിയായ മേഴത്തൂർ കോടനാട് സ്വദേശി തുമ്പ പറമ്പിൽ  രാധ (52) മരിച്ചു.

മേഴത്തൂർ കോടനാട് കാക്കശ്ശേരി വീട്ടിൽ ശിവൻ്റെ ഭാര്യ വസന്തക്ക് (52) ഗുരുതര പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വൈകുന്നേരം 5.15 നാണ് അപകടം.ഫിനോയൽ വില്പനക്കാരായ രണ്ട് സ്ത്രീകളും നടന്ന് പോകുന്നതിനിടെ പുറകിൽ നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ആറ്റിങ്ങൽ സ്വദേശികളായ രണ്ട് യുവാക്കൾ യാത്ര ചെയ്‌ത കാർ ആണ് അപകടത്തിൽ പെട്ടത്.

Below Post Ad