ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പ്ലസ്ടൂ പാസ്സായവരും ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ / ബിരുദം സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമാകണം. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 29ന് രാവിലെ 10ന് നേരിട്ട് ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ സി.എച്ച്.സി ചാലിശ്ശേരി ഓഫീസില്‍ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2256368.