ഖത്തറില്‍ ഒറ്റപ്പാലം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

 



ദോഹ: ഖത്തറില്‍ ഒറ്റപ്പാലം സ്വദേശി
കുഴഞ്ഞു വീണ് മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാംമയില്‍ സ്വദേശി നവാസ് ത്വയ്യിബിന്‍റെ മകന്‍ ഷംനാദ് വി നവാസ് (25) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചുണ്ടായ തളര്‍ച്ചയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസന്‍ മുബൈറിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ്. 

ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹിയാണ് ഷംനാദിന്‍റെ പിതാവ് നവാസ് ത്വയ്യിബ്. ഷംനാദും കെഎംസിസി പ്രവര്‍ത്തകനാണ്. 

Below Post Ad