കപ്പൂരിൽ വീട്ടിലെ പക്ഷിക്കൂട്ടിൽ കടന്ന മൂർഖൻ പാമ്പിനെ പിടികൂടി.കപ്പൂർ കാഞ്ഞിരത്താണി പിലാക്കൽ ഉമ്മറിൻ്റെ വീട്ടിലെ പക്ഷിക്കൂട്ടിലാണ് വിഷ സർപ്പം വിരുന്നിനെത്തിയത്.
പതിവ് പോലെ കിളികൾക്ക് തീറ്റ കൊടുക്കാൻ ഫർഹാന ചെന്നപ്പോഴാണ് കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടത്. വെള്ളം ഒഴിച്ച് കൊടുക്കാൻ പാത്രം എടുത്തപ്പോൾ മൂർഖൻ ഫണം വിടർത്തി തൻ്റെ സാന്നിധ്യം അറിയിച്ചു.
കൂട്ടിൽ കയറിയ മൂർഖൻ ഇതിനിടെ കിളികളിൽ ഒന്നിനെ അകത്താക്കിയിരുന്നു. പരിഭ്രാന്തിയിലായ വീട്ടുകാർ സർപ്പ സ്നേഹിയായ കൈപ്പുറം അബ്ബാസിനെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
കിളികളുടെ കൂടുകൾക്ക് സമീപം പാമ്പുകൾ വരാൻ സാധ്യത കൂടുതലായതിനാൽ ശ്രദ്ധയോടെ മാത്രമേ കൂടിനടുത്തേക്ക് പോകാവു എന്ന് അബ്ബാസ് പറഞ്ഞു.
സ്വലേ - swale