അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു കപ്പൂര്‍ സ്വദേശി മരിച്ചു

 


അല്‍ ഐന്‍: അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു കപ്പൂര്‍
സ്വദേശി മരിച്ചു. 

അല്‍ ഐന്‍ ടൗണിലെ അല്‍ റായ റസ്റ്ററന്റ് ജീവനക്കാരന്‍ കപ്പൂര്‍ സ്വദേശി ചങ്കരത്ത് അബൂബക്കറിന്റെ മകന്‍ റഷീദ് (കോയ-49) ആണ് മരിച്ചത്.

അല്‍ ഐനില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.ജോലിക്കിടെ അൽപ സമയം റൂമിലേക്ക്  വിശ്രമത്തിന് പോയതായിരുന്നു . തിരിച്ച് വരാത്തതിനെ  തുടർന്ന് കൂടെയുള്ള സുഹൃത്ത് വിളിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്.

അടുത്ത മാസം 17 ന് നടക്കുന്ന ഇളയ  മകളുടെ വിവാഹത്തിന്  നാട്ടിലേക്ക് വരാനുള്ള തെയ്യാറെടുപ്പിനിടെയാണ് മരണം.റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്.

അൽ ഐൻ കെ എം സി സി പ്രവർത്തകർ  നടപടി  ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
അൽ ഐൻ ജീമി ഹോസ്പിറ്റൽ  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടി ക്രമങ്ങൾക്ക്  ശേഷം നാട്ടിലത്തിച് മാരായംകുന്ന് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Below Post Ad