പെരിന്തൽമണ്ണ : കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ പുലാമന്തോൾ സ്വദേശിയും മരണപ്പെട്ടു. പുലാമന്തോള്‍ തിരുത്ത് സ്വദേശി മരക്കാടത്ത് പറമ്പില്‍ ബാഹുലേയന്‍(36) ആണ് മരണപ്പെട്ടത്.
സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വന്നിരുന്ന ബാഹുലേയൻ പെരിന്തൽമണ്ണ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മരക്കാടത്ത് പറമ്പില്‍ വേലായുധൻ്റെ മകനാണ്
മൃതദേഹങ്ങൾ വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്ന് NBTC കമ്പനി അധികൃതർ അറിയിച്ചു.