പട്ടാമ്പിയിൽ ട്രെയിനില്‍ നിന്നും വീണു യുവാവ് മരിച്ചു

 



പട്ടാമ്പി:ട്രെയിനില്‍ നിന്നും വീണു യുവാവ് മരിച്ചു. ആലത്തിയൂര്‍ പരപ്പേരി സ്വദേശി പുതുപ്പറമ്പില്‍ മുഹമ്മദ് - റഹീമ ദമ്പതികളുടെ മകന്‍ അഫ്‌സല്‍ സാദിഖ് (23) ആണ് മരിച്ചത്. 

എറണാകുളത്തെ ജോലി ആവശ്യാര്‍ഥം സുഹൃത്തിനോടൊപ്പം പോകുന്നതിനിടെയാണ് കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി ട്രെയിനില്‍ നിന്ന് വീണത്. ബുധനാഴ്ച വൈകീട്ട് 6.15 ന് പട്ടാമ്പി കൊടുമുണ്ട പുതിയ ഗേറ്റിനടുത്താണ് സംഭവം. 

ഉടനെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം യാത്ര ചെയ്തിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Below Post Ad