ബഷീർ ഫൈസി ദേശമംഗലത്തിന് ഡോ. എ. പി ജെ അബ്ദുൽ കലാം അവാർഡ്

 


മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിന്റെ പേരിലുള്ള പുരസ്‌കാരം ബഷീർ ഫൈസി ദേശംഗലം അർഹനായി.തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കവിത' കലാ സാംസ്കാരിക വേദിയാണ് അവർഡ് പ്രഖ്യാപിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലെ ക്രിയാത്മക ഇടപെടൽ,ആനുകാലിക വിഷയങ്ങളിലെ പ്രതികരണങ്ങൾ,സാമൂഹ്യ നന്മക്കും ദേശീയോദ്ഗ്രഥനത്തിനും ഉതകുന്ന എഴുത്തുകൾ എന്നിവ മുൻ നിർത്തിയാണ് അവർഡിന് തിരഞ്ഞെടുത്തത്.

ഭാഷ ഇൻസ്റ്റിട്യൂട് മുൻ ഡയറക്റ്റർ ഡോ എം ആർ തമ്പാൻ സാഹിത്യ ചിന്തകനും ചിത്രകാരനുമായ ഡോ.എസ് ജിതേഷ് എന്നിവരും പുരസ്‌ക്കാരങ്ങൾക്ക് അർഹരായിട്ടുണ്ട്.

ജൂലൈ 23 നു തിരുവനന്തപുരം വൈ. എം. സി. എ. ബ്രിട്ടീഷ് ലൈബ്രറിഹാളിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും മന്ത്രി ജി അനിൽ മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ ശ്രീ.ഡി കെ മുരളി എം എൽ എ ശ്രീ.എം എം ഹസ്സൻ (മുൻ മന്ത്രി)ശ്രീ.പന്ന്യൻ രവീന്ദ്രൻ(എക്സ് എം. പി )ശ്രീ.ശബരീനാദ് (എക്സ് എം എൽ എ )ശ്രീ.പന്തളം സുധാകരൻ (മുൻ മന്ത്രി)തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.


തൃശൂർ ജില്ലയിലെ ദേശമംഗലം സ്വദേശിയായ ബഷീർ ഫൈസിക്ക്  ചരിത്രത്തിൽ ബിരുദം, മത താരതമ്യ, സാംസ്കാരിക അധിനിവേശപഠനങ്ങളിൽ നിപുണത എന്നിവയുണ്ട്. 


ദേശമംഗലം ഗവ: സ്കൂളിൽ നിന്നും, വെസ്റ്റ് പല്ലൂൽ മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം. ശേഷം ഫൈസാബാദ് ജാമിഅ നൂരിയയിൽ നിന്നും M F F ബിരുദവും നേടിയിട്ടുണ്ട്.


വിവിധ ആനുകാലികങ്ങളിലായി അഞ്ഞൂറിലേറെ ലേഖനങ്ങൾ. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, പ്രഭാഷകൻ, ചാനൽ ഡിബേറ്റർ. 

എന്നീ നിലയിലും ശ്രദ്ദേയനാണു ബഷീർ ഫൈസി .


കേരളത്തിലെ മത പണ്ഡിത സഭയായ 'സമസ്ത'യുടെ 

വിദ്യാർത്ഥി പ്രസ്ഥാനമായ 

SKSSF തൃശൂർ ജില്ലാപ്രസിഡന്റ്, സ്റ്റേറ്റ് ട്രഷറർ, സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ്, 'മനീഷ'സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.


നിലവിൽ സമസ്ത തൃശൂർ ജില്ല വർ. സെക്രട്ടറി,

കോട്ടായി അൽ അമീൻ ഫാളില കോളേജ് പ്രിൻസിപ്പൽ, 

തിരുവത്ര 'ഗിൾഡ്' സ്പെഷൽ സ്കൂ‌ൾ ചെയർമാൻ,

തലശേരി MSA വൈസ് പ്രസിഡന്റ് എന്നീചുമതലകൾ വഹിക്കുന്നു.


2012 ൽ അംബേദ്കർ നാഷ്ണൽ അവാർഡ്, 


2020 ൽ മജ്‌ലിസുൽ ഫുർഖാൻ "ദഅവാ " അവാർഡ് , 


2021 ൽ മസ്ക്കറ്റ് RJM കോട്ടുമല ഉസ്താദ് "യുവ പ്രതിഭ " അവാർഡ് , 


2021 ൽ കൊല്ലം ഹംദാൻ ഫൗണ്ടേഷൻ "ഇമാം ബൂസ്വൂരി മദ്ഹുറസൂൽ അവാർഡ്"  


അബുദാബി NOWA അവാർഡ് തുടങ്ങിയ  പുരസ്കാ രങ്ങൾക്കും അർഹനായിട്ടുണ്ട്.

'ദർവേഷിന്റ വിലാപങ്ങൾ'

( സൂഫി മിസ്റ്റിക് രചന )

'ശ്ലഥ ബിംബങ്ങൾ '(കവിത)

എന്നീ പുസ്തകങ്ങൾ രചിചിട്ടുണ്ടു 


പിതാവ് പരേതനായ ഹൈദ്രു.

മതാവ് നഫീസ , 

സഹോദരി സഫിയ.

ഭാര്യ ബുഷറ ബീവി,

മക്കളായ ഫാത്തിമ ഷഅബാന , ഫാണിമ്മ ജാസ്മിൻ , ഫാത്തിമ്മ ലിയാന. 

മൂത്ത മകൾ  ഖുർആൻ മനമ പാഠമാക്കിയ ശേഷം ഇപ്പോൾ സമസ്ഥയുടെ കീഴിലുള്ള വെള്ളറക്കാട് K B B കോളേജിലെ 3 -ാം വർഷ സനാഇയ്യ ബിരുദ വിദ്യാർത്തിനിയാണ്.

Below Post Ad