തൃത്താല: വെള്ളിയാംങ്കല്ലിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി പരുതൂർ ഗ്രാമപഞ്ചായത്തിലെ കുളമുക്ക് സ്വദേശികളായ വിദ്യാർത്ഥികൾ മാതൃകയായി .
ഏഴിക്കോട്ട് പറമ്പിൽ രമ്യയുടെ മക്കളായ ശ്രീനന്ദയും അഭിഷേകുമാണ് ഈ മാതൃകാപരമായ പ്രവർത്തി ചെയ്തത് .ശ്രീനന്ദ പത്താം ക്ലാസിലും അഭിഷേക് ആറാം ക്ലാസിലുമാണ് പഠിക്കുന്നത് .ഒഴിവ് ദിനത്തിൽ കുടുംബസമേതം വെള്ളിയാംങ്കൽ സന്ദർശിച്ചപ്പോഴായിരുന്നു സ്വർണ്ണാഭരണം ലഭിച്ചത് .തുടർന്ന് ആഭരണം പാർക്ക് ജീവനക്കാരന് കൈമാറുകയായിരുന്നു
പോലീസ് ഉടമയെ കണ്ടെത്തി ആഭരണം ഉടമക്ക് കൈമാറുകയും ചെയ്തു.