ചാലിശ്ശേരിയിൽ ലവ് ബേർഡ്സിന്റെ കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.ചാലിശ്ശേരി പഞ്ചായത്ത് പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്റെ കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്.
ഞായറാഴ്ച രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ ചെന്നപ്പോഴാണ് കൂട്ടിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വാർഡ് മെമ്പർ വി.എസ്.ശിവാസിനെ വിവരം അറിയിക്കുകയും, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി മുഖേന പാമ്പ് പിടുത്തക്കാരൻ രാജൻ പെരുമ്പിലാവ് എത്തി മൂർഖനെ പിടികൂടുകയുമായിരുന്നു.
വീഡിയോ :