അതിതീവ്ര മഴ ; മലപ്പുറം തൃശൂർ  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ്സകൾക്കും നാളെ അവധി

 




മലപ്പുറം / തൃശൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (15.07.2024) റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15.07.24 തിങ്കൾ)  അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്.

ശക്തമായ കാറ്റും മഴയും ആയതിനാൽ  പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ചേളാരി :കനത്ത മഴയെ തുടര്‍ന്ന് നാളെ മലപ്പുറ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ ജില്ലകളിലെ എസ്. കെ. ഐ. വി. ബോര്‍ഡിന് കീഴിലുള്ള മദ്രസ്സ കള്‍ക്കും അവധി ആയിരിക്കുമെന്ന് ചേളാരി ഓഫീസില്‍ നിന്നും അറിയിച്ചു.

Below Post Ad