കൂറ്റനാട് പള്ളിക്ക് മുന്നിൽ സംസ്ഥാന പാതയിലെ റോഡ് തകർച്ചയും, വെള്ളക്കെട്ടും പരിഹരിക്കാത്തതിനെ
തിരെ ചാലിശ്ശേരി യൂത്ത് കോൺഗ്രസ്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിൻ്റെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെയും രൂപം ചെളിക്കെട്ടിൽ ഉരുട്ടി പ്രതീകാത്മമായി ഉരുട്ടൽ സമരം നടത്തി.
മണ്ഡലം പ്രസിഡന്റ് വി.ആർ.പ്രകാശ് അധ്യക്ഷത വഹിച്ചു.ഡി.സി.സി
ജനറൽ സെക്രട്ടറി കെ.ബാബു നാസർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ടി.എം.നഹാസ്,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ഇജാസ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ഗോപിനാഥ് പാലഞ്ചേരി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, മണ്ഡലം സെക്രട്ടറി ഹാഷിം അച്ചാരത്ത്,പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ,അമീർ അബ്ബാസ്,അജയൻ കൂറ്റനാട്, അസി ആമക്കാവ്, ആഷിക്കലി
എന്നിവർ പങ്കെടുത്തു.