അത്ഭുത പ്രകടനം കാഴ്ചവെച്ച ഐ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിയാന് ഗ്ലോബൽ കെഎംസിസി തലക്കശ്ശേരിയുടെ ആദരം

 


തൃത്താല : അത്ഭുത പ്രകടനം കാഴ്ചവെച്ച ഐ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിയാന്  ഗ്ലോബൽ കെഎംസിസി  തലക്കശ്ശേരിയുടെ ആദരം.

പട്ടിത്തറ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.വി  ഷാജഹാൻ മൊമെന്റോ കൈമാറി .ഷാഫി വീട്ടിലകത്ത്, റഷീദ് തുറക്കൽ, അലി സി.കെ, ഹാരിസ് കെ. സി, സൈനുദ്ധീൻ സി. കെ, ഇബ്രാഹിം കുട്ടി ടി. വി തുടങ്ങിയവർ പങ്കെടുത്തു.

തൃത്താല മുടവന്നൂർ ഐ ഇ എസ്  ഒന്നാം ക്ലാസ്സ്‌ വിദ്യാർഥിയാണ് മുഹമ്മദ് സിയാൻ. ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡ്‌സ്ന്റെ young talent നുള്ള അവാർഡിനു അർഹത നേടിയത്

അൻപത്തിതിയഞ്ച് സെക്കന്റിനുള്ളിൽ കേരളത്തിലെ നാൽപത്തിനാല് പുഴകളുടെ പേരും കേരളത്തിലെ പതിനാൽ ജില്ലകളും ഇന്ത്യയിലെ ഇരുപത്തി ഒമ്പത് സംസഥാനങ്ങളുടെ പേരുകളും പറഞ്ഞതിനാണ് ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ് പുരസ്‌കാരം നേടിയത്. 

തലക്കശ്ശേരി  ഖാജാ നഗർ തെക്കുങ്ങര വളപ്പിൽ മുഹമ്മദ് നിഷാദ് ഫർസാന ദമ്പതികളുടെ മകനാണ് മുഹമ്മദ്‌ സിയാൻ

Below Post Ad