പാലക്കാട്: റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ നാളെ (08/08/2024) രാവിലെ 11.00 മണിക്ക് തുറക്കുന്നതാണ്.
മലമ്പുഴ അണക്കെട്ടിൻ്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും, സംഭരണശേഷി 175.9718 Mm³ ഉം ആകുന്നു. അണക്കെട്ടിലെ ജലനിരപ്പ് (07/08/2024, ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ എത്തിയിട്ടുണ്ട്.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം KSEB യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതുമാണ്.