ആറങ്ങോട്ടുകര : വയനാട് ഉരുൾപൊട്ടലിൽ വീടുകളും, വ്യാപാര സ്ഥാപനങ്ങളും ഉൾപെടെ സർവതും നഷ്ട്ടപെട്ട സമൂഹത്തെ പുനരതിവസിപ്പിക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാ കമ്മറ്റിയുടെ നിർദ്ദേശ്പ്രകാരം ആറങ്ങോട്ടുകര യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ധനസ്വരൂപീകരണം യൂണിറ്റ് സീനിയർ രക്ഷാധികാരിയും, പി.ആർ. എൻ & സൺസ് സ്ഥാപന ഉടമയുമായ നാരായണനിൽ നിന്നും 11,000 ( പതിനൊന്നായിരം രൂപ ) സ്വീകരിച്ച് കൊണ്ട് യൂണിറ്റ് പ്രസിഡണ്ട് എ.കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
മെമ്പർമാരിൽ നിന്നും ശേഖരിക്കുന്ന സംഘ്യ ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനത്തിൽ കെ.വി. വി. ഇ. എസ് ജില്ലാ , നിയോജകമണ്ഡലം നേതാക്കൾക്ക് കൈമാറുമെന്ന് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.
കൂടാതെ നിലവിൽ 180 അംഗങ്ങളുള്ള ആറങ്ങോട്ടുകര യൂണിറ്റിൽ പുതുതായി 20 അംഗങ്ങളെ ചേർത്ത് കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി. ഐ ടെച് ഒപ്റ്റിക്കൽസ് ഉടമ അനസിന് അംഗത്വ സർട്ടിഫിക്കറ്റ് നൽകികൊണ്ട് പ്രസിഡണ്ട് എ.കെ. അബൂബക്കർ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഏകോപന സമിതി യൂണിറ്റ് സെക്രെട്ടറി റനിൻ ഇ. ആർ , ട്രഷറർ പ്രഷോബ് കുമാർ വി. വി , എക്സിക്യൂട്ടീവ് അംഗങ്ങളായ ലിയാസ് പി. എ , അഷ്റഫ് ദേശമംഗലം , ചന്ദ്രൻ പി.കെ , സലീം. കെ , ഷറഫുദ്ദീൻ പി. എച്ച് , സദക്കത്ത്. കെ. എ , സക്കരിയ. പി. എം എന്നിവർ ധനശേഖരണത്തിനും , മെമ്പർഷിപ്പ് ക്യാമ്പയിനും നേതൃത്വം നൽകി.
കെ. വി. വി. ഇ. എസ് ആറങ്ങോട്ടുകര യൂണിറ്റിൻ്റെ നേതൃത്വത്തിൽ വയനാടിനായുള്ള ധനശേഖരണവും , പതുതായി അംഗങ്ങളെ ചേർത്ത് കൊണ്ടുള്ള മെമ്പർഷിപ് ക്യാംപയിനും നടത്തി.