പെരുമ്പിലാവ് കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം



പെരുമ്പിലാവ്  കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സുകളാണ് സംസ്ഥാനപാതയില്‍ കൊരട്ടിക്കര പോസ്റ്റ് ഓഫീസിന് സമീപത്തു വെച്ച് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ബസ്സിന്റെ മുൻവശത്തെ ചില്ല തകർന്നു.കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ബസ് കാനയിലേക്ക് ചെരിയുകയും ചെയ്തുവെങ്കിലും യാത്രക്കാര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

Below Post Ad