പട്ടാമ്പി : റോഡിലെ കുഴി ഒരു ജീവനെടുത്തു. മേലെ പട്ടാമ്പിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.വുമുക്ത ഭടനായ പരുതൂർ മംഗലം സ്വദേശി പുറത്തോട്ടിൽ സജീഷാണ് (42 ) മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം - റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് മറിയുകയും പുറകെ വന്ന ബസ് സജീഷന്റെ ദേഹത്ത് കയറിയുമാണ് മരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പട്ടാമ്പിയിലെ പൊട്ടിപ്പോളിഞ്ഞ റോഡിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും അധികാരികൾ നടിപടി എടുക്കിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി