പട്ടാമ്പിയിൽ യുവതി തീ കൊളുത്തി മരിച്ചു.പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ രാധാകൃഷ്ണൻ ഫൈനാൻസ് ജീവനക്കാരി വാടാനാംകുറിശ്ശി സ്വദേശി വടക്കേപുരക്കൽ ഷിതയാണ് (37) മരിച്ചത്.
ആത്മഹത്യയാണെന്നാണ് നിഗമനം.
ബുധനാഴ്ച വൈകുന്നേരം ഓഫീസിലെ ശുചിമുറിയിൽ വെച്ച് തീ കൊളുത്തിയതിനെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.