ഇംഗ്ലീഷ് കവിതയിൽ രണ്ട് ലോക റെക്കോർഡുകൾ നേടി പൊന്നാനിക്കാരി ശബ്ന ഷെറിൻ

 



പൊന്നാനി: ഇംഗ്ലീഷ് കവിത രചിച്ച് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി വിസ്മയമാവുകയാണ് ശബ്ന ഷെറിൻ എന്ന പൊന്നാനിക്കാരി. 

ഏറ്റവും ദൈർഖ്യമുള്ള ഇംഗ്ലീഷ് കവിത രചിച്ചതിനാണ് രണ്ട് ലോക റെക്കോർഡ് നേടി പൊന്നാനി മാറഞ്ചേരി പുറങ്ങ് സ്വദേശി ശബ്ന ഷെറിൻ മലപ്പുറത്തിന്റെ അഭിമാനമായത്.

വാക്കുകൾ ആവർത്തിക്കാതെ ആയിരം വാക്കുകൾ ഉപയോഗിച്ച് ടീച്ചർ എന്ന വിഷയത്തിലാണ് ടീച്ചർ കൂടിയായ ശബ്ന ഷെ റിൻ ഏറ്റവും ദൈർഖ്യമുള്ള കവിത രചിച്ചത്.

ജൂലൈ 15 നാണ് ഈ നീണ്ട കവിത എഴുതുന്നത്. ഇതിനാണ് ആദ്യം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരം നേടിയത്. തുടർന്ന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും നേടുകയായിരുന്നു. 

പൊന്നാനി സ്കോളർ കോളേജിൽ നിന്നും ബി എ സോഷ്യോളജി പൂർത്തിയാക്കിയ ശബ്ദ നിലവിൽ പുറങ്ങ് ഹിലാൽ പബ്ലിക് സ്കൂളിലെ മോണ്ടിസോറി ടീച്ചറായി ജോലി ചെയ്യുകയാണ്.

 നൗഷാദാണ് ഭർത്താവ്. മുഹമ്മദ് ഐദിൻ മകൻ. ഉമ്മർകുട്ടിയുടെയും റസീനയുടെയും മകളായ ശബ്ന മികച്ചൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.



Tags

Below Post Ad