ആറങ്ങോടുകര :ഇരു വൃക്കകളും തകരാറിലായി ചികിത്സയിലിരിക്കുന്ന തലശ്ശേരി ചരുവിൽ പീടികയിൽ ഹംസ എന്ന ( 43 ) കാരനായ യുവാവാണ് സുമസ്സുകളുടെ കനിവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
പിതാവും , ജേഷ്ഠനും അസുഖം മൂലം മരണപെടുകയും, ഇളയ സഹോദരൻ 10 വർഷം മുമ്പ് വൃക്ക മാറ്റി വെച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നയാളുമാണ്. ഇപോഴിതാ ഹംസയുടേയും ഇരു വൃക്കകളും പ്രവർത്ത രഹിതമായിരിക്കുന്നു.
10 വർഷ പ്രവാസജീവിതത്തിൽ ദുബായിൽ അറബിയുടെ വീട്ടിൽ ജോലിയിലിരിക്കെ 3 മാസം മുമ്പ് ഹംസക്ക് പക്ഷാകാതം വരികയും ചികിത്സയിലിരിക്കെ വൃക്ക പ്രവർത്തനമില്ലെന് അറിയുകയും തുടർന്ന് നാട്ടിലേക്ക് വരികയുമായിരുന്നു. ഇതിടയിൽ ഹംസയുടെ വീടിൻ്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ സ്പോൺസർ താൻ നൽകുന്ന വേദനത്തിൽ നിന്നും മാസാ - മാസം കുറേശേ പണം പിടിക്കുമെന്ന വ്യവസ്ഥയിൽ വീട് പൊളിച്ച് പുതിയത് പണിയുന്നതിനായി താമസിച്ചിരുന്ന 5 സെൻ്റ് സ്ഥലത്തെ തൻ്റെ വീട് പൊളിച്ചിടുകയും ചെയ്തു.
ഭാര്യയും, 13 ഉം , 11ഉം , 6 ഉം വയസുള്ള 3 പെൺമക്കളും അടങ്ങുന്ന കുടുംബത്തോടെപ്പം ഇപ്പോൾ വാടക വീട്ടിലാണ് താമസം. 40 ലക്ഷം ചിലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.
ഇതറിഞ്ഞ വരവൂർ ഗവ: സ്കൂളിലെ 1997 എസ്. എസ്. എൽ. സി ബാച്ച് ഹംസയുടെ സഹപാഠികളാണ് കാരുണ്യത്തിൻ കരുതലുമായി എത്തിയത്. അവരെല്ലാം ഹംസയുടെ വീട്ടിൽ ഒത്ത് കൂടുകയും സമാഹരിച്ച തുക നൽകുകയുമായിരുന്നു.
160250/-രൂപ വരവൂർ സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന താരാമണി ടീച്ചർ സഹായ സമിതി ചെയർമാൻ കെ. ജയരാജിനു കൈമാറി വൈസ് പ്രിസിപൽ ആയിരുന്ന അബൂബക്കർ മാഷ്, സഹപാഠിയും, നിലവിൽ വടകാബേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ദീപു പ്രസാദ് സഹായ സമിതി കൺവീനറും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഇബ്രാഹീം , ട്രെഷർ അബ്ദുൾ അസീസ് എക്സിക്യൂട്ടീവ് അംഗം കെ കെ ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ളവർ സാനിദ്ധ്യം അറിയിച്ചു.
അഷറഫ് ദേശമംഗലം