ചാലിശേരി: വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ചാലിശ്ശേരി പഞ്ചായത്ത് പാടശേഖര കോർഡിനേഷൻ കമ്മിറ്റി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
പാടശേഖരസമിതി കോർഡിനേഷൻ പ്രസിഡൻറ് സുനിൽ മാസ്റ്ററുടെ വസതിയിൽ വച്ച് കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി മോഹനൻ പൊന്നുള്ളി തദ്ദേശ സ്വയഭരണ എക്സെസ്-പാർലമെൻററി വകുപ്പ് മന്ത്രി എം.ബി.രാജേഷിന് 15000 രൂപ കൈമാറി.
ചടങ്ങിൽ കോർഡിനേഷൻ ട്രഷറർ ഋഷഭദേവൻ നമ്പൂതിരി ,തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി ,പഞ്ചായത്തംഗം വി.എസ് ശിവാസ് , വിവിധ പാടശേഖര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.