പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയിൽ ലോറി മറിഞ്ഞ് അപകടം: ഗതാഗത തടസ്സം

 


പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയിൽ ലോറി മറിഞ്ഞ് അപകടം.തീരദേശ പാതയിൽ പാപ്പായി ജുമാ മസ്ജിദിന് സമീപത്തെ കയറ്റത്തിൽ പട്ടാമ്പി ഭാഗത്ത് നിന്ന് ആലൂരിലേക്ക് തടി കയറ്റി വന്ന ലോറിയാണ് ഞായറാഴച്ച രാത്രി 12 മണിയോടെ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടമുണ്ടായത്.

രാത്രി 9 30 ഓടെ ലോറിയുടെ ഒരു വീൽ താഴുകയും തുടർന്ന് വീൽ ഉയർത്താനുള്ള ശ്രമങ്ങൾക്കൊടുവിൽ  12 മണിയോടെ തലകീഴായി ലോറി മറിയുകയായിരുന്നു.

 രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പ്രദേശവാസിക്ക് നിസ്സാര പരിക്കേറ്റു.മെയിൻ റോഡ് വഴി ഇരുചക്രവാഹനം ഒഴികെയുള്ള വാഹനങ്ങൾക്ക് നിലവിൽ ഗതാഗതം സാധ്യമല്ല.



Below Post Ad