പട്ടാമ്പി: ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചി വിലയാണ് ഇപ്പോൾ നൂറിലെത്തിനിൽക്കുന്നത്.വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
വിവാഹം,സല്‍ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും.അതിന് മുമ്പെ പൂതി തീര്‍ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്
രണ്ടാഴ്ചമുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വില കുറച്ചിരുന്നില്ല.പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.