കൊച്ചി : കോളേജിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. വടംവലി മത്സരം കഴിഞ്ഞയുടൻ തലകറങ്ങി വീഴുകയായിരുന്നു.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജെയിംസ് വി. ജോർജ് (38) ആണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മരിച്ചത്.
വടംവലി മത്സരത്തിനു ശേഷം ജെയിംസ് ആദ്യം തലകറങ്ങി വീണിരുന്നു.കോളേജിൽ തന്നെയുള്ള ക്ലിനിക്കിൽ പരിശോധിച്ചപ്പോൾ പ്രശ്നമില്ലെന്നു കണ്ടതിനെ തുടർന്ന് വിശ്രമിക്കുന്നതിനിടെയായിരുന്നു വീണ്ടും തലകറങ്ങി വീണത്.
ആശുപത്രിയിൽ എത്തിച്ച് ഒന്നര മണിക്കൂറോളം ഡോക്ടർമാർ പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.