തൃത്താല : സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൃത്താലപ്പൊലിമ കാര്‍ഷിക പ്രദര്‍ശന വിപണന മേളയും ജില്ലാതല ഓണം വിപണന മേളയും ഭക്ഷ്യമേളയും ഇന്ന് വൈകിട്ട് അഞ്ചിന് വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് തദ്ദേശ സ്വയംഭരണ - എക്‌സൈസ് - പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന ആദ്യ വില്‍പന നിര്‍വഹിക്കും.
കാര്‍ഷിക രംഗത്തെ മുന്‍നിര കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവരുടെ സ്റ്റാളുകള്‍, കാര്‍ഷിക യന്ത്രസാമഗ്രികള്‍, വിവിധ കുടുംബശ്രീ കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്ന മേളയില്‍ വിജ്ഞാനപ്രദമായ ചര്‍ച്ചകളും സെമിനാറുകളും കലാപരിപാടികളും മത്സരങ്ങളും അരങ്ങേറും.
കൊതിയൂറും വിഭവങ്ങളുമായി കുടുംബശ്രീ ഒരുക്കുന്ന ഭക്ഷ്യമേളയും മേളയുടെ ആകര്‍ഷണമാകും. ഇന്ന് മുതല്‍ 14 വരെയാണ് മേള.