കുറ്റിപ്പുറം : വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന ഡി വൈ എഫ് ഐ നേതാവ് അനൂപ് നിര്യാതനായി. കുറ്റിപ്പുറം പേരശനൂർ എടച്ചലത്തെ അനൂപാണ് എടപ്പാൾ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
വാഹനാപകടത്തിൽ പരിക്കേറ്റ് നാലു മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഡി വൈ എഫ് ഐ കുറ്റിപ്പുറം മേഖലാ പ്രസിഡണ്ട് , സിപിഎം ബ്രാഞ്ച് സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.
അനൂപിൻ്റെ മൃതദേഹം പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ മോർട്ടത്തിന് ശേഷം കുറ്റിപ്പുറം പേരശനുർ എടച്ചലത്തെ വസതിയിൽ പൊതു ദർശനത്തിന് വെക്കും ഇന്ന് ( വെള്ളി ) വൈകുന്നേരം വീട്ടു വളപ്പിൽ സംസ്കരിക്കും
നാല് മാസം മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് എടപ്പാൾ ഹോസ്പിറ്റലിൽ വെച്ചാണ് അനുപ് മരണമടഞ്ഞത്.