ആനക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ നിർവഹണ സമിതി രൂപീകരണ യോഗം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത ടീച്ചർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ബാലചന്ദ്രൻ,വാർഡ് മെമ്പർമാരായ കെ.പി മുഹമ്മദ്,ടി.സാലിഹ് പി.ബഷീർ,ബീന,സെക്രട്ടറി പി.കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.