കപ്പൂർ -കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുസ്സ് മിഷന്റെയും കപൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കപ്പൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് നടന്നു
കുമരനല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി ആമിനക്കുട്ടി അധ്യക്ഷയായി
യോഗ ഡെമോൺസ്ട്രേഷൻ യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ഷഹീമ ഐ എൽ നിർവ്വഹിച്ചു ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രസീത പി ജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രവീന്ദ്രൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി ജയൻ വാർഡ് മെമ്പർ ഫസീല മൂംതാസ് ,എം രാധിക ,ലീന ഗിരിഷ് പെൻക്ഷൻ യൂണിയൻ അംഗം ബീവാത്തു ടീച്ചർ തുടങ്ങിയർ ആശംസകൾ അർപ്പിച്ചു
ഫാർമസിസ്റ്റ് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ദിവ്യ നന്ദി രേഖപ്പെടുത്തി