തൃത്താലയിൽ ഗവ.ഐടിഐ ക്ക് മന്ത്രിസഭാ  അനുമതി; മന്ത്രി എം.ബി.രാജേഷ്

 


തൃത്താലയിലെ പുതിയ സർക്കാർ ഐ ടി ഐ ക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അനുമതി നൽകി. നാഗലശ്ശേരിയിലാണ് ഐ ടി ഐ ആരംഭിക്കുക. താത്ക്കാലിക ക്‌ളാസുകൾ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തും.

ഏറ്റവും ആധുനികവും മികച്ചതുമായ കോഴ്സുകൾ ആണ് ആരംഭിക്കുന്നത്.
അഡിറ്റിവ് മാനുഫാക്ച്ചറിങ് ടെക്നിഷ്യൻ (3D പ്രിന്റിംഗ് ), കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ ), ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെ നാലു കോഴ്സുകൾ ആണ് തുടക്കത്തിൽ ആരംഭിക്കുക.

നാൽപ്പത്തിയഞ്ചു വർഷത്തെ കാത്തിരിപ്പിന് അവസാനമായാണ്
സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി ഗവ.ഐ ടി ഐ തൃത്താലക്ക് അനുവദിച്ചു കൊണ്ടുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Below Post Ad