സ്വർണ വില കുതിപ്പ് തുടരുന്നു. ഒരാഴ്ചക്കിടെ കൂടിയത് 1080 രൂപ

 



തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. വ്യാഴാഴ്ച സംസ്ഥാനത്ത് സ്വര്‍ണ വില 57,280 രൂപയായി. 160 രൂപയാണ് കൂടിയത്.

ഗ്രാമിന്റെ വിലയാകട്ടെ 20 രൂപ വര്‍ധിച്ച് 7,160 രൂപയായി. ഒരാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 1080 രൂപയാണ്.

നിലവിലെ വില പ്രകാരം ഒരു പവന്‍ ആഭരണം വാങ്ങാന്‍ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലി പ്രകാരം 62,250 രൂപയോളം മുടക്കേണ്ടിവരും.

Below Post Ad